¡Sorpréndeme!

'മഞ്ജുവിലുള്ള വിശ്വാസം കൊണ്ടാണ് അത് ചെയ്തത്' | filmibeat Malayalam

2017-11-14 251 Dailymotion

Actor Kunchacko Boban talks about Manju warrier and How Old are you movie.

മഞ്ജു വാര്യർ കൂടെയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഹൌ ഓള്‍ഡ് ആർ യു എന്ന ചിത്രം ഏറ്റെടുത്തത് എന്ന് കുഞ്ചാക്കോ ബോബൻ. നീണ്ട ഇടവേളക്ക് ശേഷം മഞ്ജു വാര്യർ മലയാളസിനിമയിലേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയായിരുന്നു ഹൌ ഓള്‍ഡ് ആർ യു. ചിത്രത്തില്‍ നായകവേഷത്തിലെത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു അത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ശക്തായ സ്ത്രീകഥാപാത്രവുമായാണ് മഞ്ജു എത്തിയത്. ചിത്രത്തിന് കുടുംബപ്രേക്ഷകർക്കിടയില്‍ വൻ ജനപ്രീതിയാണ് ലഭിച്ചത്. ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയതെന്നതും ശ്രദ്ധേയമാണ്.മഞ്ജു വാര്യരുടെ കഥാപാത്രം മാത്രമല്ല കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.